രയറോം : എസ് എസ് എഫ്ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. 715 പോയിന്റുകൾ നേടി പരിയാരം സെക്ടർ ജേതാക്കളായി. ചപ്പാര പ്പടവ്, പൂവ്വം സെക്ടറുകൾ രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാ ക്കി. പൂവ്വം സെക്ടറിൽ നിന്നു ള്ള അൻസബ് കലാപ്രതിഭയാ യും പരിയാരം സെക്ടറിൽ നി ന്നുള്ള റബീഹ് എം കെ സർഗ പ്രതിഭയായും തിരഞ്ഞെടുക്ക പ്പെട്ടു. ക്യാമ്പസ് വിഭാഗത്തിൽ എം എം നോളജ് ആർട്‌സ് ആൻഡ് സയൻസ് കോളജ് ഒന്നും അൽ മഖർ അറബിക് കോളജ്, മേരിമാതാ കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് രണ്ടും മൂന്നും സ്ഥാ നങ്ങൾ നേടി.


മുസ്തഫ ഹുമൈദിയുടെ അധ്യക്ഷതയിൽ നടന്ന സമാ പന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാ
ധ്യക്ഷൻ കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാ ടനം ചെയ്‌തു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം സഅദി വിജയികളെ പ്രഖ്യാപിച്ചു. സമസ്ത കേന്ദ്ര മു ശാവറ അംഗം എം വി അബ്ദുർ റഹ്‌മാൻ മുസ്‌ലിയാർ പരിയാ രം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് അലിക്കു ഞ്ഞി ദാരിമി വിന്നേഴ്സ് ട്രോഫി കൾ വിതരണം ചെയ്തു. എസ് എസ് എഫ് കേരള സെക്രട്ട റി മുഹമ്മദ് മുനവ്വർ അമാനി അനുമോദന പ്രഭാഷണം നട ത്തി. സകരിയ ശാമിൽ ഇർഫാ നി, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, ശുഐബ് പി വി, അനസ് ബാഖവി, അബ്ദുൽ ഖാദിർ ഹാജി, ജബ്ബാർ കുറ്റേ രി, മുനീർ ശാമിൽ ഇർഫാനി സംബന്ധിച്ചു. വാരിസ് എം പി സ്വാഗതവും മുനവ്വർ അമാനി നന്ദിയും പറഞ്ഞു.
Pariyaram sector wins SSF Alakode Division Literary Festival with 715 points